കുറ്റിച്ചല്‍: ഓണം കെങ്കേമമാക്കാന്‍ കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂരില്‍ സപ്ലൈകോയുടെ മാവേലി സൂപ്പര്‍ സ്റ്റോറിന് തുടക്കമായി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു.
എല്ലാ സാധനങ്ങളും വിപണിവിലയെക്കാള്‍ കുറഞ്ഞ വിലയിലാണ് സൂപ്പര്‍ സ്റ്റോറിലൂടെ നല്‍കുന്നതെന്നും ഈ ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം ഇത്തരത്തിലുള്ള മാവേലി സ്റ്റോറുകളാണെന്നും മന്ത്രി പറഞ്ഞു. എല്ലായ്‌പ്പോഴും സര്‍ക്കാര്‍ ജനങ്ങളോടൊപ്പമാണെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ. അധ്യക്ഷനായി. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.