കോട്ടയം: കോട്ടയത്ത് ആഗസ്റ്റ് 4 മുതൽ 11 വരെ കർക്കിടക ഫെസ്റ്റ് നടക്കുന്നു. ദേശീയ പരിസ്ഥിതി കോൺഗ്രസും, യുവകർഷക കൂട്ടായ്മയും,വൈ എം സി എ കോട്ടയവും സംയുക്തമായിട്ടാണ് കോട്ടയം വൈ എം സി എ ഹാളിൽ വച്ച് ആണ് ഫെസ്റ്റ് നടത്തുന്നത്. ആഗസ്റ്റ് 4 മുതൽ 11 വരെ നടക്കുന്ന കർക്കിടക ഫെസ്റ്റിൽ കാർഷിക, പുഷ്പ,ഫല മേളയും ഷോപ്പിംഗ് ഫെസ്റ്റും ഉൾപ്പെടെ. വിവിധ കാർഷിക, ഉൽപ്പന്നങ്ങളും, ചെടികളും, പൂക്കളും, ഫലവൃക്ഷതൈകളും,
ജൈവ വളങ്ങളും, വിവിധ നിത്യോപയോഗ സാധനങ്ങളും മിതമായ വിലയിൽ ലഭിക്കും. ആഗസ്റ്റ് 4ന് രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫെസ്റ്റ് ഉൽഘാടനം നിർവ്വഹിക്കും കാരാപ്പുഴ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് സി.എൻ സത്യനേശനും ജനപ്രതിനിധികളും , കാർഷിക വിദഗ്ധരും ഫെസ്റ്റിൽ പങ്കെടുക്കും