കോട്ടയത്തെ മാലിന്യ മുക്ത ജില്ലയായി നാളെ പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപനം നടത്തും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. മാലിന്യമുക്ത ഉപാധികളുടെ പ്രദർശനവും ചിത്രരചന മത്സരവും തിങ്കളാഴ്ച രാവിലെ 10.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. മൂന്നിന് കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്യും.



