കോട്ടയം: കോട്ടയത്തെ കുട്ടികളുടെ ലൈബ്രറിയിൽ ‘കുട്ടിപാട്ടു കൂട്ടം’ ആരംഭിക്കുന്നു.സംഗീതവാസനയുള്ള സ്കൂൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ ‘കുട്ടിപാട്ടുകൂട്ടം’ ആരംഭിക്കുന്നു. എല്ലാ ശനിയും വൈകുന്നേരം 4മുതൽ 6വരെ. കുട്ടികളുടെ ലൈബ്രറി ഹാളിൽ നടക്കുന്ന പാട്ടുകൂട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എങ്ങനെ പാടണമെന്നതിൽ സംഗീത അദ്ധ്യാപകർ പ്രത്യേക പരിശീലനം നൽകുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അറിയിച്ചു. പ്രവേശനം സൗജന്യം.
രജിസ്ടേഷന് ഫോൺ: 04812583004 /7012425859