Sunday, December 21, 2025
No menu items!
Homeവാർത്തകൾകോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം 18 മുതൽ; ലാേഗാേ പ്രകാശനവും പന്തൽ കാൽ നാട്ടുകർമ്മവും നടത്തി

കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം 18 മുതൽ; ലാേഗാേ പ്രകാശനവും പന്തൽ കാൽ നാട്ടുകർമ്മവും നടത്തി

35 -ാമത് കോട്ടയം വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം 18 മുതൽ 21 വരെ തീയതികളിൽ നടത്തും. കലോത്സവത്തിൻ്റെ ഭാഗമായി ലോഗോ പ്രകാശനവും, പന്തൽ കാൽ നാട്ട് കർമ്മവും നടത്തി. കുടമാളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് കലാമേളയുടെ അരങ്ങുണരുക. മൂവായിരത്തിലധികം കൊച്ച്കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന പ്രധാന കലോത്സവ വേദിയുടെ പന്തൽ കാൽ നാട്ടുകർമ്മം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. അഞ്ചു വേദികളിലായിട്ടാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കലോത്സവ ലോഗോ പ്രകാശനം കുടമാളൂർ പഞ്ചായത്ത് അംഗം ബിന്ദു ഹരികുമാർ നിർവഹിച്ചു. മത്സരത്തിന് എത്തുന്ന മുഴുവൻ കുട്ടികൾക്കും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പിടിഎയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങിൽ കലോത്സവ സംഘാടക സമിതി ജനറൽ കൺവീനർ സ്കൂൾ പ്രിൻസിപ്പാൾ ജെ. റാണി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ആശ നായർ, അയ്മനം പഞ്ചായത്തംഗം സുജിത് എസ് നായർ സ്റ്റാഫ് സെക്രട്ടറി സജി മാർക്കസ് , എസ് എം സി ചെയർമാൻ അനിൽ , പാഠ്യേതര കമ്മിറ്റി കൺവീണർ മനോജ് ജോസഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അനീഷ് ഐ.എം. അധ്യാപകരായ റോബിൻ, ശ്രീകുമാർ, അഡ്വ. രഘുനാഥൻ നായർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments