മുണ്ടക്കയം: 21-ാമത് കോട്ടയം റവന്യൂ ജില്ല കായികമേളയിൽ ഗവൺമെൻറ് സ്കൂളുകളിൽ വച്ച് മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 32 പോയിൻ്റോടെ ഒന്നാം സ്ഥാനം നേടി. ആറ് ഗോൾഡ് മെഡലും, ആറ് വെങ്കല മെഡലുമാണ് സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്. കായിക അധ്യാപകനായ സുധീഷ് കെ എം ൻ്റെ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഡയറക്ടർ സന്തോഷ് ജോർജിന്റെയും, നിരന്തരമായ പരിശീലനമാണ് കുട്ടികളെ ഇത്തരത്തിൽ വിജയത്തിലേക്ക് എത്താൻ സാധിച്ചത്.
കായിക മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും, കായിക അധ്യാപകനെയും, പരിശീലകനെയും സ്കൂൾ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂളിൽ നിന്ന് വാദ്യതാള മേളത്തോടെ റാലി ആയി പുറപ്പെട്ട് പുഞ്ചവയലിൽ സമാപിച്ചു. തുടർന്ന് നടത്തി അനുമോദന സമ്മേളനത്തിൽ പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച്സ്പോർട്സ് അക്കാദമി ഡയറക്ടർ സന്തോഷ് ജോർജ് ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകനായ സുധീഷ് കെ എം, വിദ്യാർത്ഥികളായ ജൂവൽ തോമസ്, ഏബൽ കെ ജോൺ, എലൻ കെ ജോൺ, സോനാ സന്തോഷ്, ഷൈജോ മോൻ ഷാജി, മെൽബിൻ സി സെബാസ്റ്റ്യൻ, അദ്വൈത കെ സുഭാഷ് എന്നിവരെ സമ്മേളനം ആദരിച്ചു.
തുടർന്ന് എസ് എം സി ചെയർമാൻ രാജേഷ് മലയിൽ, പി ടി എ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി ബി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത എസ് നായർ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻറ് രാജേഷ് എം പി, റഫിക് പി എ, കെ വി ജയലാൽ, സുനിൽ സെബാസ്റ്റ്യൻ , സുനിൽ ബി എന്നിവർ പ്രസംഗിച്ചു.