കോട്ടയം അക്ഷരനഗരിയിൽ സിനിമ പൂരം വിരിയിച്ച “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യ്ക്ക് ഇന്ന് കൊടിയിറങ്ങും. അനശ്വര തിയറ്ററിൽ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചലചിത്രമേള നടക്കുന്നത്. 29 -ാമത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.
ഐഎഫ്‌എഫ്‌കെ അടക്കം അഞ്ച് അവാർഡുകൾ നേടിയ “ഫെമിനിച്ചി ഫാത്തിമ’ ആണ് സമാപന ചിത്രം. അഞ്ച് ഓസ്‌കാർ അവാർഡുകളിൽ തിള ങ്ങിയ നേടിയ “അനോറ’യായിരുന്നു ഉദ്‌ഘാടന ചിത്രം.
ഇന്നത്തെ സിനിമ :
9.30ന് സ്വാഹ, 12ന് ഷീപ്പ് ബാൻ, 2.30 ബോഡി, 6ന് അപ്പുറം, 8.30ന് ഫെമിനിച്ചി ഫാത്തിമ(സമാപന സിനിമ)