Saturday, August 9, 2025
No menu items!
Homeവാർത്തകൾകോട്ടയം മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും

കോട്ടയം മെഡിക്കൽ കോളജിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും

കോട്ടയം: മെഡിക്കൽ കോളജാശുപത്രിയിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും പങ്കെടുത്ത യോഗം വിലയിരുത്തി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണ പുരോഗതി വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കോട്ടയം മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണം 2025 ഡിസംബർ 30നകം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. മന്ത്രി വി.എൻ. വാസവൻ്റെ എം. എൽ. എ ഫണ്ടുപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ, നബാർഡ് പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ തുടങ്ങിയവയുടെ പുരോഗതിയും വിലയിരുത്തി.
നിർമാണം പൂർത്തിയായി വരുന്ന സർജിക്കൽ ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് എന്നിവ യോഗ ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ആരോഗ്യ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവരും വിവിധ വകുപ്പുദ്യോസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments