ഹയർ സെക്കണ്ടറി സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനവും യാത്രയയപ്പും ജനുവരി 18 ശനി രാവിലെ 10.30 ന് കോട്ടയം ലോഗോസ് ഫ്ളോറൽ പാലസ് ഹാളിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമന്ന് സെക്രട്ടറി സോണി ജേക്കബ് അറിയിച്ചു.



