Tuesday, December 23, 2025
No menu items!
Homeവാർത്തകൾകോട്ടയം കൾച്ചറൽ ഫെസ്റ്റിന് തുടക്കം കുറിച്ചു

കോട്ടയം കൾച്ചറൽ ഫെസ്റ്റിന് തുടക്കം കുറിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം, ഫിൽക്കോസ് , ആത്മ, നാദോപാസന, കളിയരങ്ങ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ നടത്തുന്ന കോട്ടയം കൾച്ചറൽ ഫെസ്റ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഡോക്ടർ വി എൽ ജയപ്രകാശ് , പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ, കലാമണ്ഡലം ദേവകി അന്തർജ്ജനം എന്നിവരെ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ആദരിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാർ, തിരുവിഴ ജയശങ്കർ, കലാരത്ന ആർട്ടിസ്റ്റ് സുജാതൻ, ജോയ് തോമസ്, പി കെ ആനന്ദകുട്ടൻ, എം ഡി സുരേഷ് ബാബു, ജിജോ വി എബ്രഹാം, കോട്ടയം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചെന്നൈ അക്ഷയ് പത്മനാഭനും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരി നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments