കോട്ടയം: കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനക്കാരാണെന്ന് സംശയമുണ്ട്. പാറോലിക്കൽ റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം
കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് മുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്ന് പറയുന്നു.