Tuesday, August 5, 2025
No menu items!
Homeകലാലോകംകോടികൾ വാരി വിജയ്‌യുടെ 'ദ ഗോട്ട്'; പ്രീ സെയില്‍ കളക്ഷൻ റിപ്പോർട്ട്

കോടികൾ വാരി വിജയ്‌യുടെ ‘ദ ഗോട്ട്’; പ്രീ സെയില്‍ കളക്ഷൻ റിപ്പോർട്ട്

പ്രേക്ഷകർ ആരാധനയോടെ കാത്തിരിക്കുന്ന ദളപതി വിജയുടെ ചിത്രമാണ് ‘ദ ഗോട്ട്’. ചിത്രത്തിന്റെ പുറത്തുവരുന്ന വിവിധ അപ്ഡേറ്റുകൾ ആരാധകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിക്കാറുണ്ട്. ചിത്രം വൻ വിജയമായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന അഡ്വാൻസ് കളക്ഷൻ സൂചിപ്പിക്കുന്നത്. യുഎസ്സിലെ പ്രീമിയര്‍ സെയില്‍ കളക്ഷൻ 2.51 കോടി കവിഞ്ഞെന്നാണ് റിപ്പോർട്ട്. നിലവിൽ യുഎസില്‍ 221 ലൊക്കേഷനിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടത്തുക എന്നാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

കേരളത്തിലും പുലര്‍ച്ചെ നാല് മണിക്ക് ഷോ സംഘടിപ്പിക്കും. ഹിന്ദിയിലടക്കം ഞെട്ടിക്കുന്ന വൻ റിലീസാണ് ചിത്രത്തിനുണ്ടാകുക. നിലവില്‍ ഹിന്ദിയില്‍ റിലീസ് 1204 സ്‍ക്രീനുകളിലും, കേരളത്തിൽ ഏതാണ്ട് 702 സ്‍ക്രീനുകളിലും ആയാണ് റിലീസ്. യന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭു ആണ്. അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.റെക്കോര്‍ഡ് റിലീസ് ആണ് ഗോകുലം ചാര്‍ട്ട് ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments