Tuesday, August 5, 2025
No menu items!
Homeവാർത്തകൾകൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന നാടകോത്സവം ഡിസംബർ 5 മുതൽ 15 വരെ

കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന നാടകോത്സവം ഡിസംബർ 5 മുതൽ 15 വരെ

കൊല്ലം കോർപ്പറേഷൻ നടത്തുന്ന നാടകോത്സവം സോപാനം കലാ കേന്ദ്രത്തിൽ അരങ്ങേറും. സമാപനം 15 ന്. മേയർ പ്രസന്നാ ഏണസ്റ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉത്ഘാടനം നിർവഹിച്ചു.കേരളത്തിൻ്റെ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് നാടകം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മനുഷ്യൻ്റെ അടിമത്വത്തിൽ നിന്നുള്ള വിമോചനത്തിനും ഉയർത്തെഴുന്നേൽപ്പിനും ചരിത്രത്തിൻ്റെയാകെ ഗതിതിരിച്ചുവിട്ട സാമൂഹിക മുന്നേറ്റങ്ങൾക്കും കളമൊരുക്കിയത് നാടകമുൾപ്പെടെയുള്ള കലകളാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം വിദേശനാടകങ്ങളുടെ മലയാള അവതരണങ്ങളും സംസ്‌കൃത നാടകാവതരണങ്ങളും തമിഴ്, പാഴ്സ‌ി സംഗീതനാടകങ്ങളും മാനവികതയുടെ മഹാസന്ദേശം മനുഷ്യമനസ്സുകളിൽ അരങ്ങിലൂടെ എത്തിച്ച നവോഥാന നാടക പ്രസ്‌ഥാനങ്ങളും തുടങ്ങി വ്യത്യസ്ത‌മായ പല ധാരകളിലൂടെ ഏറ്റവും സമ്പന്നമായി കടന്നുപോയ കാലമുണ്ടായിരുന്നു. എന്നാൽ സാങ്കേതിക വളർച്ചയുടെയും ടെലിവിഷൻ്റെ സ്വാധീനവുമെല്ലാം കുറഞ്ഞതോതിൽ ആളുകളെ നാടകത്തിൽ നിന്നും അകറ്റിയെങ്കിലും സമകാലിക കാലഘട്ടം നാടകത്തെ സംബന്ധിച്ച് നല്ല പ്രതീക്ഷ പകരുന്നതാണ്.2008ൽ  തുടക്കമിട്ട അന്തർദേശീയ നാടകോത്സവം ലോകനാടകങ്ങളെ മലയാളികൾക്ക് കാണുന്നതിനും പുത്തൻ സാങ്കേതിക വിദ്യകൾ മലയാള നാടകരംഗത്ത് വിളക്കിച്ചേർക്കുന്നതിനും അവസരമൊരുക്കി. കേരളത്തിലെ പുതിയ തലമുറയിലെ നാടകപ്രവർത്തകർ പ്രെഫഷണൽ, അമച്വർ നാടകങ്ങളിൽ ഉൾപ്പെടെ അരങ്ങിൻ്റെ ദൃശ്യഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിതുടങ്ങിയതോടെ വ്യത്യസ്‌തങ്ങളായ അനേകം നാടകങ്ങളാണ് മലയാള നാടകവേദിയിൽ പ്രേക്ഷകർക്ക് കാണാൻ സാധ്യമായത്. കൊല്ലം കോർപ്പറേഷൻ നാടകമുൾപ്പെടെയുള്ള കലകൾക്ക് മികച്ച പിന്തുണയാണ്  നൽകിവരുന്നത്.

സോപാനം കലാ കേന്ദ്രത്തിൽ നടക്കുന്ന നാടകങ്ങൾ

2024 ഡിസംബർ 5 വ്യാഴം, വൈകിട്ട് 6  നാടകം: ആട്‌പുലിആട്ടം2024 ഡിസംബർ 6 വെള്ളി, വൈകിട്ട് 6 നാടകം: ഹൃദ്യമീലാവ2024 ഡിസംബർ 7 ശനി, വൈകിട്ട് 6  നാടകം: ഒളിവിലെ ഓർമ്മകൾ2024 ഡിസംബർ 8 ഞായർ, വൈകിട്ട് 6 നാടകം: ഊഴം2024 ഡിസംബർ 9 തിങ്കൾ, വൈകിട്ട് 6 നാടകം: ഭക്തക്രിയ2024 ഡിസംബർ 10 ചൊവ്വ, വൈകിട്ട് 6 നാടകം: ജനപ്രിയം സൈക്കിൾ2024 ഡിസംബർ 11 ബുധൻ, വൈകിട്ട് 6 നാടകം: കലുങ്ക്2024 ഡിസംബർ 12 വ്യാഴം, വൈകിട്ട് 6 നാടകം: ആണൊരുത്തി2024 ഡിസംബർ 13 വെള്ളി, വൈകിട്ട് 6  നാടകം: ലക്ഷ്‌മണരേഖ2024 ഡിസംബർ 14 ശനി, വൈകിട്ട് 6 നാടകം: വാഴ്‌വേമായം2024 ഡിസംബർ 15 ഞായർ, വൈകിട്ട് 6 നാടകം: കനൽക്കാറ്റ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments