ഉത്സവ സീസണിലെ ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി പാലരുവിയുടെയും വേണാടിന്റെയും ഇടയിൽ മേമു സർവീസ് ആരംഭിക്കുന്നു. കൊല്ലം-കോട്ടയം-എറണാകുളം റൂട്ടിൽ ആഴ്ചയിൽ അഞ്ച് ദിവസം ആണ് സർവീസ് നടത്തുക. ഒക്ടോബർ ഏഴാം തീയതി മുതൽ ആരംഭിക്കുന്ന ട്രെയിനുകൾ ജനുവരി മൂന്നാം തീയതി വരെ സർവ്വീസ് നടത്തും. ആഴ്ചയിൽ അഞ്ചുദിവസമാണ് സർവ്വീസ് നടത്തുക. ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഉണ്ടായിരിക്കുന്നല്ല.