Monday, February 16, 2026
No menu items!
Homeവാർത്തകൾകൊലപാതക ശ്രമത്തിന് അറസ്റ്റിൽ

കൊലപാതക ശ്രമത്തിന് അറസ്റ്റിൽ

അങ്കമാലി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരുപ്പൂരിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പേർ അറസ്റ്റിൽ. കറുകുറ്റി പടയാട്ടി വീട്ടിൽ സിജോ (ഊത്തപ്പൻ സിജോ 38) കറുകുറ്റി ബസ്ലഹേം പാറക്കട വീട്ടിൽ ആഷിക്ക് (22) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കറുകുറ്റിയിലെ ബാറിൽ കഴിഞ്ഞ മാസം 28 ന് രാത്രിയാണ് സംഭവം. അങ്കമാലി സ്വദേശി ഡോണിനാണ് കുത്തേറ്റത്. രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. ഡോണിനെ സോഡാകുപ്പി പൊട്ടിച്ചെടുത്തു കുത്തുകയും, കൂടെയുണ്ടായിരുന്ന രണ്ട് പേരെ സോഡാ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. പ്രതികൾ സിജോയുടെ തിരുപ്പുരും കർണ്ണാടകയിലും ഉള്ള സുഹൃത്തുക്കളുടെ വീട്ടിൽ ഒളിവിലായിരുന്നു.

2015 ൽ തൂത്തുക്കുടിയിൽ വ്യാപാരിയെ ആക്രമിച്ച് 80 ലക്ഷം കവർന്നത്,
2017 ൽ ചാലക്കുടിയിൽ പോലീസിനെ ആക്രമിച്ചത്, 2017 ൽ തിരുപ്പൂർ മംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നര കോടി രൂപ ഹൈവേ റോബറി തുടങ്ങിയ കേസുകളിലെ പ്രതിയാണ് സിജോ. 2024 ഫെബ്രുവരിയിൽ വെള്ളിക്കുളങ്ങരയിൽ യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസിൽ ഒളിവിലാണ് ഇയാൾ. റൗഡി ലിസ്റ്റിലും ഉണ്ട്. ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ അരുൺ കുമാർ, എസ്.ഐമാരായ പ്രദീപ് കുമാർ, കെ.പി വിജു , എം.എസ് ബിജേഷ്, എ. എസ്.ഐ ഫ്രാൻസിസ് എം പി , സീനിയർ സി.പി.ഒമാരായ അജിതാ തിലകൻ, എം.ആർ മിഥുൻ , അജിത്ത് കുമാർ, നവീൻദാസ്, സിമിൽ റാം, പി കെ ഷിഹാബ്, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments