കൊയിലാണ്ടി : മുചുകുന്നിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്ക്കനെ മരിച്ചനിലയിൽ കണ്ടെത്തി. പുനത്തിൽ വളപ്പിൽ കുഞ്ഞമ്മദ് (52) നെയാണ് ഇന്ന് രാവിലെ മൂടാടി ഹിൽ ബസാർ മുഹ് യുദ്ദീൻ പള്ളിയ്ക്ക് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. നാട്ടിൽ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിരുന്നു.