കൊണ്ടാഴി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബശ്രീ സി.ഡി.എസിൻ്റയും നേതൃത്വത്തിൽ വാർഡ് 6 ൽ ഗംഗ, കാവേരി, ജെ എൽ. ജീകൾ 2 ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ചെണ്ട് മല്ലി പൂക്കളുടെ പഞ്ചായത്ത് തല വിളവെടുപ്പ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ശിവൻ വീട്ടിക്കുന്ന് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സി.ഡി.എസ് ചെയർപേഴ്സൺ കെ ഷീന. സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ കെ.സുദേവൻ, ഒ.പ്രേമലത, വി.സത്യഭാമ രാധാകൃഷ്ണൻ, കെ.രമാദേവി, കൃഷി ഓഫീസർ ശ്രീലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുജാത, സി.ഡി.എസ് മെമ്പർമാർ എ.ഡി.എസ് മെമ്പർമാർ, തൊഴിലുറപ്പ് ഓഫീസർമാർ, അഗ്രി CR P ഭാഗ്യലക്ഷ്മി, ജെ.എൽ.ജീ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിന് CDS അംഗം ഗീത പുഷ്പരാജ് നന്ദി പറഞ്ഞു.



