കോട്ടയം : റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ കൊല്ലം, രണ്ടാമത് കൊട്ടാരക്കര ശ്രീധരൻ നായർ അവാർഡ് ആൽബം വിഭാഗത്തിൽ മ്യൂസിക്ഡയറക്ടർ സിബിപീറ്റർ, ഗാനരചയിതാവ് സുജാത ഫ്രാൻസീസ്, ഗായകൻ റിച്ചുക്കുട്ടൻ എന്നിവർക്ക് ലഭിച്ചു.
വെണ്ണിലാവ് എന്ന ആൽബത്തിലെ ഗാനരചനയ്ക്കാണ് സുജാതയ്ക്ക് അവാർഡ്. ജോസ് ക്രീയേഷൻസ് ആൽബത്തിലെ തിരുവോണ പൂക്കളെ പാടിയതിനു റിച്ചുക്കുട്ടൻ മികച്ച ഗായകൻ ആയി. ഇതിന്റെ രചനയും സംഗീതവും ചെയ്ത സിബി പീറ്റർ പൂത്തമരം, തിരുവോണ പൂക്കൾ എന്നീ ആൽബത്തിന്റെ സംവിധാനത്തിനും സംഗീതത്തിനും ജൂറിയുടെ പ്രത്യേക പരാമർശത്തിനുള്ള അവാർഡ് നേടി. 125 എൻട്രികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.