ചെങ്ങമനാട്: കേരളത്തിൽ സാദ്ധ്യതയുള്ള 50 സംരംഭകത്വ ആശയങ്ങളെ പരിചയപ്പെടുത്തി ഒക്‌ടോബർ 17 ന് കൊട്ടാരക്കര കിലയുടെ നേതൃത്വത്തിൽ സൗജന്യ ശില്പശാല. സാധാരണ ജനങ്ങൾക്ക് സാധ്യമാക്കുവാൻ കഴിയുന്ന സംരംഭങ്ങളെയും അവയുടെ സാധ്യതകളെയും പരിചയപ്പെടുത്തുന്നതിന് പിറവം അഗ്രോപാർക്ക്, കൊട്ടാരക്കര കില- സാമൂഹിക സാമ്പത്തിക വികസന കേന്ദ്രത്തിന്റെ (Centre for Socio Economic Development) സഹകരണത്തോടെ സൗജന്യ സംരംഭകത്വ ശില്പശാല നടക്കുന്നത് കില, കൊട്ടാരക്കരയിൽ വച്ചാണ്. സംരംഭങ്ങളുടെ നിയമവശങ്ങൾ, ഗവ: ഉത്തരവുകൾ, ആവശ്യമായ ലൈസൻസുകൾ, വായ്പ പദ്ധതികൾ, സബ്‌സിഡി സ്‌കീമുകൾ തുടങ്ങി വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അറിവുകളും ഈ സൗജന്യ ശില്പശാലയിൽ നിന്ന് ലഭിക്കും.
രാവിലെ 10 മണി മുതൽ 1 മണി വരെയാണ് സമയം. രജിസ്‌ട്രേഷന് താഴെ പറയുന്ന നന്പറിൽ ബന്ധപ്പെടുക.
Ph: 0485 2999990 , 094467 13767



