എറണാകുളം: കൊച്ചിയിലെ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇനി അനായാസം ടിക്കറ്റ് എടുക്കാം. യാത്രക്കാർക്ക് ക്യൂ നില്‍ക്കാതെ യുപിഐ വഴി പേയ്മെന്റ് നല്കി വളരെ എളുപ്പം ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇനി ടിക്കറ്റ് വെന്‍ഡിംഗ് മെഷിനിൽ യാത്ര ചെയ്യേണ്ട സ്റ്റേഷന് സെലക്ട് ചെയ്തശേഷം ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് പേയ്മെന്റ് നല്കിയാല് ഉടന്‍ ടിക്കറ്റ് ലഭിക്കും. ക്യൂനിൽക്കേണ്ട ഒപ്പം സമയവും ലാഭിക്കാം.ജെ.എല്‍.എന്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു സി മെഷിന് ഉദ്ഘാടനം ചെയ്തു.
ടിക്കറ്റെടുക്കാന്‍ പൂർണമായും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് യാത്രക്കാരെ മാറ്റുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യമെന്ന് ‘കെ എം ആർ എൽ ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. രാജ്യത്തെ ചുരുക്കം ചില മെട്രോകളില്‍ മാത്രമാണ് വെന്‍ഡിംഗ് മെഷിനില്‍ യുപിഐ ബന്ധിപ്പിച്ചിട്ടുള്ളത്. വളരെ പെട്ടന്ന് ടിക്കറ്റ് എടുക്കാനുള്ള മറ്റ് നിരവധി ഡിജിറ്റൽ സംവിധാനങ്ങളും കൊച്ചി മെട്രോയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.