Monday, December 22, 2025
No menu items!
Homeവാർത്തകൾകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻ്റലിംഗ് സേവനങ്ങൾ തുടങ്ങി എയർ ഇന്ത്യ സാറ്റ്സ്; എയർ ഇന്ത്യ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻ്റലിംഗ് സേവനങ്ങൾ തുടങ്ങി എയർ ഇന്ത്യ സാറ്റ്സ്; എയർ ഇന്ത്യ സാറ്റ്സിൻ്റെ കേരളത്തിലെ രണ്ടാമത്തെയും രാജ്യവ്യാപകമായി എട്ടാമത്തെയും വിമാനത്താവളമായി കൊച്ചി

കൊച്ചി: അത്യാധുനിക സാങ്കേതിക വിദ്യകളോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻ്റലിംഗ് സേവനങ്ങൾ തുടങ്ങി എയർ ഇന്ത്യ സാറ്റ്സ്. ഹരിത പ്രവർത്തന മേഖലകളിൽ എയർ ഇന്ത്യ സാറ്റ്സിൻ്റെ കേരളത്തിലെ രണ്ടാമത്തെയും രാജ്യവ്യാപകമായി എട്ടാമത്തെയും വിമാനത്താവളമായി കൊച്ചി. കൊച്ചി വിമാനത്താവളം വഴി സർവീസ് നടത്തുന്ന മുഴുവൻ ആഭ്യന്തര അന്താരാഷ്ട്ര വിമാന കമ്പനികൾക്കും സേവനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് എയർ ഇന്ത്യ സാറ്റ്സ് തുടക്കമിടുന്നത്. 28ലധികം എയർലൈനുകൾ വന്നു പോകുന്ന കൊച്ചിയിൽ അറുപതിനായിരം ടണ്ണിലധികം കാർഗോയും ഒരു കോടിയിലധികം യാത്രക്കാരുമാണ് കഴിഞ്ഞ സാമ്പത്തിക വർഷം എത്തിയത്. എയർ ഇന്ത്യ സാറ്റ്സിൻ്റെ വരവോടെ പുതു തലമുറ സേവന ഫ്ലാറ്റ്ഫോമുകൾ, ഓട്ടോമാറ്റിക് വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് ടൂളുകൾ,എൻഡ് ടു എൻഡ് ബാഗേജ് ട്രാക്കിംഗ് സാങ്കേതിക വിദ്യകൾ എന്നിവ യാത്രക്കാർക്ക് ലഭ്യമാകും.ദേശീയ സുരക്ഷാ ചട്ടപ്രകാരമുള്ള ഡിജിസിഎ സേഫ്റ്റി ക്ലിയറൻസ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഗ്രൗണ്ട് ഹാന്റലറാണ് എയർ ഇന്ത്യ സാറ്റ്സ്. ഗ്രൗണ്ട് ഹാൻഡലിംഗിന് പുറമെ ബംഗളൂരുവിലെ എയർ ഇന്ത്യ സാറ്റ്സ് ലോജിസ്റ്റിക്സ് പാർക്ക്, നോയിഡ അന്താരാഷ്ട്ര എയർപോർട്ടിലെ മൾട്ടി മോഡൽ കാർഗോ ഹബ് എന്നിവയിൾപ്പെടെയുള്ള കാർഗോ ഇൻഫ്രാസ്ട്രക്ചർ സംവീധാനങ്ങൾ വികസിപ്പിക്കാനും കമ്പനി നിക്ഷേപങ്ങൾ നടത്തുന്നുണ്ട

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments