ഡല്‍ഹി: ഒക്ടോബറില്‍ താഴേക്ക് പോയ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുതി ഈ മാസം അതിശക്തമായി തിരിച്ച് വന്നേക്കും. റിഫൈനറി മെയിന്റനന്‍സ് ഉള്‍പ്പെടേയുള്ള വിവിധ ഘടകങ്ങളായിരുന്നു ഒക്ടോബറിലെ ഇടിവിന്റെ പ്രധാന കാരണം. ഉത്സവ സീസണായതിനാല്‍ ഒക്ടോബർ-ഡിസംബർ കാലയളവില്‍ ശുദ്ധീകരിച്ച പെട്രോളിയം ഉല്പന്നങ്ങളുടെ, പ്രത്യേകിച്ച് ഡീസല്‍, പെട്രോള്‍, ജെറ്റ് ഇന്ധനം എന്നിവയുടെ ഉപഭോഗം സ്വാഭാവികമായും വർധിക്കും. ഇതിന് അനുസരിച്ചുള്ള വർധനവ് ഇറക്കുമതിയിലും പ്രതീക്ഷിക്കാം. മംഗലാപുരം, കൊച്ചി, മഥുര എന്നിവയുള്‍പ്പെടെയുള്ള പ്രധാന റിഫൈനറികളെല്ലാം തന്നെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വലിയ തോതില്‍ ക്രൂഡ് സംഭരിക്കാന്‍ പൂർണ്ണമായി സജ്ജമായി കഴിഞ്ഞു. ഇതോടെ എണ്ണ സംഭരണം പ്രതിദിനം 250000 ബി പി ഡി (ബില്യണ്‍ ബാരല്‍/ഡെ) വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇത് ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്നണെന്നുമൊണ് കെപ്ലർ റിപ്പോർട്ട് ചെയ്യുന്നത്.
ഒക്ടോബറിലെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 4.34 എം ബി ഡി (മില്യണ്‍ ബാരല്‍/ഡെ) ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തിന് ഇടയിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതിയായിരുന്നു ഇത്. എന്നാല്‍ നവംബറില്‍ ഇറക്കുമതി എം ബി ഡി ലേക്ക് കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്ന. അതോടൊപ്പം തന്നെ സ്ഥിരമായ ആഭ്യന്തര ഉല്‍പ്പാദനം ഏകദേശം 590000 b/d യായി തുടരുകയും ചെയ്തേക്കും.
ഇറക്കുമതി വലിയ തോതില്‍ വർധിക്കാന്‍ സാധ്യതയില്ലെങ്കിലും അടുത്ത ഏതാനും മാസങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാർ റഷ്യ തന്നെയായിരിക്കും. എന്നാല്‍ ഇറാഖിന്റെ വിഹിതം വലിയ തോതില്‍ വർധിച്ചേക്കും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎല്‍) ഇറാഖിൻ്റെ സ്റ്റേറ്റ് ഓർഗനൈസേഷൻ ഫോർ മാർക്കറ്റിംഗ് ഓഫ് ഓയിലുമായി (സോമോ) ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി അടുത്തിടെ ടേം കരാറിലെത്തിയിരുന്നു. ഇത് അറബ് രാജ്യത്ത് നിന്നുള്ള ഇറക്കുമതിയെ കാര്യമായ രീതിയില്‍ സ്വാധീനിച്ചേക്കും.
കഴിഞ്ഞ നവംബറില്‍ ഇറാഖില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്, അതായത് 1 എം ബി ഡി എന്ന നിലയിലേക്ക് ഉയർന്നിരുന്നു. ഇറാഖിന്റെ വിഹിതം ഇത്തവണ അതിനും മുകളിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യയും മുന്നേറ്റം കാഴ്ചവെച്ചേക്കും. ഏഷ്യന്‍ ഇടപാടുകാർക്കുള്ള വില്‍പ്പന കുറച്ച സൗദി അറേബ്യയുടെ നടപടി ഇന്ത്യന്‍ എണ്ണക്കമ്ബനികള്‍ മുതലെടുക്കാനാണ് സാധ്യത.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ബ്രസീലും നിർണ്ണായക ഘടകമായി മാറുന്നുണ്ട്. സെപ്റ്റംബറില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിഗ് പുരിയുടെ ബ്രസീല്‍ സന്ദർശനത്തോടനുബന്ധിച്ച് അദ്ദേഹം പെട്രോബ്രാസ് പ്രസിഡൻ്റ് മഗ്ദ ചംബ്രിയാർഡുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ബ്രസീലിയന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്.
അതേസമയം, ഒക്ടോബർ മാസം റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 7 ശതമാനത്തോളം കുറഞ്ഞിരുന്നു. സെപ്റ്റംബറില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രതിദിനം 1.79 ദശലക്ഷം ബാരല്‍ (ബി പി ഡി) ക്രൂഡ് ഓയിലാണ് എത്തിയത്. രാജ്യം ആകെ ഇറക്കുമതി ചെയ്ത എണ്ണ ഇറക്കുമതിയുടെ 38% വരുമായിരുന്നു റഷ്യന്‍ വിഹിതം. ഈ നിരക്കിലാണ് കഴിഞ്ഞ മാസം 7 ശതമാനത്തോളം ഇടിവുണ്ടായത്.



