കൊച്ചിയിൽ കെ എസ് ആർ ടി സി ബസ് കത്തി നശിച്ചു. ലോ ഫ്ലോർ എസി ബസ് ആണ് കത്തിയത്. തൊടുപുഴക്ക് പോകും വഴിയാണ് തീപിടിച്ചത്. തീയണച്ചു. അപകട കാരണം വ്യക്തമല്ല. തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്ലോർ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി.
23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബസിൽ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വലിയ അപകടമൊഴിവാക്കിയതെന്ന് ജീവനക്കാർ പറഞ്ഞു.



