Saturday, March 21, 2026
No menu items!
Homeവാർത്തകൾകൊച്ചിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി മാടവന ജംക്‌ഷനു സമീപമുണ്ടായ അപകടത്തില്‍ പള്ളുരുത്തി സ്വദേശി സനില ദയാല്‍ (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.

അരൂർ ഭാഗത്തു നിന്നു സുജയെ പിന്നിലിരുത്തി സനില ഓടിച്ചിരുന്ന സ്കൂട്ടറിന്റെ കണ്ണാടിയില്‍ അതേ ദിശയില്‍ നിന്നുവന്ന ബൈക്ക് തട്ടി. ഈ ബൈക്ക് നിർത്താതെ പോയി. ഇതോടെ നിയന്ത്രണം നഷ്ടമായ സനിലയും സുജയും സ്കൂട്ടറുമായി മീഡിയനു മുകളിലൂടെ റോഡിന്റെ മറുവശത്തേക്ക് വീണു. ഈ സമയത്ത് എതിരെ വരികയായിരുന്ന ഷൈനോദിന്റെ ബൈക്ക് ഇവരുടെ സ്കൂട്ടറുമായി കൂട്ടിയിടിച്ചു. തെറിച്ചു പോയ ഷൈനോദിന്റെ ബൈക്ക് പൂർണമായി കത്തി നശിക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ സനില മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments