Tuesday, August 5, 2025
No menu items!
Homeവാർത്തകൾകൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു

കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു

കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂതയും അന്തരിച്ചു. 89 വയസ്സുകാരി ക്വീനി ഹലേഗയാണ് മരിച്ചത്. പ്രമുഖ വ്യവസായിയും, കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സര്‍വീസ് ആരംഭിക്കുകയും ചെയ്ത ജൂതവംശജന്‍ എസ് കോഡറിന്റെ (സാറ്റു കോഡര്‍) മകളാണ്.ക്വീനി ഹലേഗ്വയുടെ സംസ്കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ നടന്നു.

ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ 2009ൽ മരിച്ചിരുന്നു. ഭർത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികിൽ അന്തിയുറങ്ങണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം. ക്വീനിയുടെയും സാമുവലിന്റെയും മക്കൾ അമേരിക്കയിലാണ്. ക്വീനി ഹലേ​ഗ്വയുടെ മരണത്തോടെ കൊച്ചിയിലെ ജൂതവംശ ചരിത്രം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ഇനി അവശേഷിക്കുന്നത് ഒരേയൊരു യഹൂദൻ മാത്രമാണ്. പരദേശി സിനഗോഗ് മാനേജിങ് ട്രസ്റ്റിയായിരുന്ന ക്വീനിയുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സുകാരനായ കീത്ത് ഹലേഗ്വയാണ് ഇനി കൊച്ചിയിൽ അവശേഷിക്കുന്ന ഏക ജൂതൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments