കൊച്ചിൻ ഷിപ്പ് യാര്‍ഡിലേക്ക് വീണ്ടും റിക്രൂട്ട്മെന്റ് നടക്കുന്നു. കൊച്ചിന് ഷിപ്പ് യാർഡ് ലിമിറ്റഡ് സീനിയര്‍ പ്രോജക്ട് ഓഫീസര്‍ പോസ്റ്റിൽ നിയമനം വിളിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 30ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കൊച്ചിന് ഷിപ്പ് യാർഡ് ലിമിറ്റഡില്‍ സീനിയര്‍ പ്രോജക്ട് ഓഫീസര്‍ റിക്രൂട്ട്മെന്റ്. സീനിയര്‍ പ്രോജക്ട് ഓഫീസർ (മെക്കാനിക്കല്‍), ഇലക്ട്രിക്കല്‍ പോസ്റ്റുകളിലാണ് നിയമനം.
ആകെ 3 ഒഴിവുകള്‍.
ശമ്ബളം
ജോലി ലഭിച്ചാല്‍ ആദ്യ വര്‍ഷം 47,000 രൂപയും, രണ്ടാം വര്‍ഷം 48,000 രൂപയും മൂന്നാം വര്‍ഷം 50,000 രൂപയും ശമ്ബളമായി ലഭിക്കും. അധിക സമയം ജോലി ലഭിച്ചാല്‍ 3000 രൂപയും പ്രതിമാസം ലഭിക്കും.
യോഗ്യത
സീനിയർ പ്രോജക്ട് ഓഫീസർ (മെക്കാനിക്കൽ)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം ഉണ്ടായിരിക്കണം. കപ്പൽ നിര്‍മ്മാണ കമ്ബനി, ഷിപ്പ് റിപ്പയർ കമ്ബനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്ബനികള്‍, പോര്‍ട്ട്, എഞ്ചിനീയറിംഗ് കമ്ബനി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം
കമ്ബ്യൂട്ടറൈസ്ഡ് പ്രാവീണ്യമുള്ളത് അഭികാമ്യം. ഹിന്ദി അല്ലെങ്കില്‍ ബംഗാളിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം.
സീനിയർ പ്രോജക്ട് ഓഫീസർ (ഇലക്ട്രിക്കൽ)
സീനിയർ പ്രോജക്ട് ഓഫീസർ (ഇലക്ട്രിക്കൽ) ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം. കപ്പൽ നിര്‍മ്മാണ കമ്ബനി, ഷിപ്പ് റിപ്പയര്‍ കമ്ബനി, സമുദ്രവുമായി ബന്ധപ്പെട്ട കമ്ബനികള്‍, പോര്‍ട്ട്, എഞ്ചിനീയറിംഗ് കമ്ബനി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും കുറഞ്ഞത് നാല് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം
കമ്ബ്യൂട്ടറൈസ്ഡ് പ്രാവീണ്യവും ഹിന്ദി അല്ലെങ്കില്‍ ബംഗാളിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവു അഭികാമ്യം.
തിരഞ്ഞെടുപ്പ്
ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പവര്‍ പോയിന്റ് പ്രസന്റേഷന് എന്നിവയുടെ അടിസ്ഥാനത്തിലാണ് ജോലി.
സിഎസ്എല്‍ കൊല്‍ക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റ് / മറ്റേതെങ്കിലും സിഎസ്എല്‍ യൂണിറ്റുകള്‍ / കമ്മിറ്റി ആവശ്യപ്പെടുന്ന ഏതെങ്കിലും പ്രോജക്റ്റ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ പോസ്റ്റിംഗ്.
അപേക്ഷ
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന് ഷിപ്പ്യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. https://cochinshipyard.in/