Tuesday, October 28, 2025
No menu items!
HomeCareer / job vacancyകൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ 30 ഒഴിവുകള്‍

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ 30 ഒഴിവുകള്‍

കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്‌മെന്റില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് എല്ലാ ഒഴിവുകളിലേക്കും നിയമനം നടത്തുന്നത്. മതിയായ യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 26 ന് മുമ്ബായി ബന്ധപ്പെട്ട ഒഴിവുകളിലേക്ക് അപേക്ഷ നല്‍കാം. ഒഴിവ്, ശമ്പളം, യോഗ്യത എന്നിവ താഴെ വിശദമായി നല്‍കുന്നു.

സ്രാങ്ക്/ സീകണ്ണി: പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി/ സെക്കൻഡ് ക്ലാസ് മാ‌സ്റ്റേഴ്‌സ്/ ഫസ്‌റ്റ് ക്ലാസ് മാസ്‌റ്റേഴ്സ്, ബേസിക് എസ്ടിസിഡബ്ല്യു കോഴ്‌സ്, നാവിഗേ ഷനല്‍ വാച്ച്‌ കീപ്പിങ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം, ശമ്പളം 30000 രൂപ

ടിൻഡല്‍: പത്താം ക്ലാസ് ജയം, ബേസിക് എസ്‌ടിസിഡബ്ല്യു കോഴ്‌സ്, 2 വർഷ പരിചയം, ശമ്പളം 27500.

വിഞ്ച് മാൻ: പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി, 2 വർഷ പരിചയം, ശമ്പളം 27500 രൂപ.

ലാസ്കർ: പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, പ്രി-സി ട്രെയിനിങ് ജയം/ ജിപി റേറ്റിങ്, 2 വർഷ പരിചയം, ശമ്പളം 27,000 രൂപ

ടോപസ് (ജിപി ക്രൂ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ശമ്പളം 25000.

ബണ്ടറി (ജിപി ക്രൂ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, ഒരു വർഷ പരിചയം, ശമ്പളം 25000.

ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയ്‌ൻ): ഇലക്‌ട്രിക്കല്‍ എൻജിനീയറിങ് ഡിപ്ലോമ, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ശമ്പളം 30,000.

എൻജിൻ റൂം ഫിറ്റർ (മറൈൻ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, എൻജിൻ റൂം വാച്ച്‌ കീപ്പിങ് സർട്ടിഫിക്കറ്റ്; ശമ്പളം 27500. പ്രായപരിധി: 60.

മെഡിക്കല്‍ ഓഫിസർ (2): എം ബി ബി എസ്, 6 മാസ പരിചയം. പ്രായപരിധി 65. ശമ്പളം 60000. ഇന്റർ വ്യൂ ഓഗസ്‌റ്റ് 14ന്.

പൈലറ്റ് (5): ഷിപ്പിങ് മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ഓഫ് മാസ്‌റ്റർ/ചീഫ് ഓഫിസർ ഓഫ് ഫോറിൻ ഗോയിങ് ഷിപ്പ്, ഒരു വർഷ പരിചയം, പ്രായപരിധി 40 വയസ്സ്, ശമ്പളം 70000-200,000. വിശദവിവരങ്ങള്‍ക്ക് പോർട്ട് ട്രസ്റ്റിന്റെ ഔദ്യോഗ വെബ്സൈറ്റായ www.cochinport.gov.in സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments