Wednesday, August 6, 2025
No menu items!
Homeവാർത്തകൾകേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 
യൂറോപ്പിലേക്ക് വാതില്‍ തുറക്കുന്നു; ഹബ് ഡോട്ട്‌ ബ്രസല്‍സുമായി ധാരണപത്രം

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 
യൂറോപ്പിലേക്ക് വാതില്‍ തുറക്കുന്നു; ഹബ് ഡോട്ട്‌ ബ്രസല്‍സുമായി ധാരണപത്രം

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്യൻ വിപണിയിലേക്ക് വാതിൽ തുറന്ന് കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്എം) ബ്രസൽസിലെ ഹബ് ഡോട്ട് ബ്രസൽസും ധാരണപത്രം ഒപ്പിട്ടു. ബെൽജിയത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെയും സാമ്പത്തിക വികസനത്തിന്റെയും ചുമതലയുള്ള പ്രാദേശിക ഏജൻസിയാണ് ഹബ് ഡോട്ട് ബ്രസൽസ്. ധാരണപത്രത്തിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്കായി ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ സ്ഥാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സൗജന്യ വർക്കിങ് സ്പേസ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിങ് റൂം സൗകര്യം, ബിസിനസ് ശൃംഖലാ അവസരം എന്നിവയും നൽകും.
യൂറോപ്യൻ വിപണിയിലാകെ സാന്നിധ്യമറിയിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം കൈവരും. ഇതേ മാതൃകയിൽ ബെൽജിയത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കെഎസ്എമ്മിലും സമാന സംവിധാനമൊരുക്കും. കെഎസ്എമ്മിന്റെ ഡെമോ ഡേ, വിപണി പ്രവേശന പരിപാടി, ഇന്ത്യൻ ബിസിനസ് സമൂഹവുമായുള്ള ആശയവിനിമയം എന്നിവയിൽ ബെൽജിയത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾക്കും അവസരമുണ്ടാകും.

6300 സ്റ്റാർട്ടപ്പ്, 64 ഇൻകുബേറ്റർ, 525 ഇന്നൊവേഷൻ സെന്റർ എന്നിവയോടെ ഇന്ത്യയിലെ പ്രധാന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലേതെന്ന് ഹബ് ഡോട്ട് ബ്രസൽസ് വിലയിരുത്തി. മുംബൈയിൽ ബെൽജിയം രാജകുമാരി ആസ്ട്രിഡിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കെഎസ്എം സിഇഒ അനൂപ് അംബിക, ഹബ് ബ്രസൽസ് ഡെപ്യൂട്ടി സിഇഒ അന്നലോർ ഐസക് എന്നിവരാണ് ധാരണാപത്രം കൈമാറിയത്. സ്റ്റാർട്ടപ്പുകളുടെ ആഗോള ലോഞ്ച് പാഡായി കേരളത്തെ മാറ്റാനുള്ള നിർണായക കാൽവയ്പാണ് ധാരണപത്രമെന്ന് അനൂപ് അംബിക പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments