Sunday, August 3, 2025
No menu items!
Homeകായികംകേരള സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം; പൂ൪ത്തിയാകാൻ അത്ലറ്റിക്സ് മത്സരങ്ങൾ മാത്രം

കേരള സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം; പൂ൪ത്തിയാകാൻ അത്ലറ്റിക്സ് മത്സരങ്ങൾ മാത്രം

കൊച്ചി: കേരള സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം. 1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യ൯ പട്ടത്തോടടുക്കുകയാണ്. 833 പോയിന്റുകളുമായി തൃശൂ൪ രണ്ടാം സ്ഥാനത്തുണ്ട്. അത് ലറ്റിക്സ് മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളുടെ കരുത്തിൽ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി. 759 പോയിന്റുകൾ നേടിയാണ് മലപ്പുറം കണ്ണൂൂരിനെ മറികടന്നത്.

226 സ്വ൪ണ്ണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തിരുവനന്തപുരം മേളയിൽ ആധിപത്യമുറപ്പിച്ചത്. 79 സ്വ൪ണവും 65 വെള്ളിയും 95 വെങ്കലവുമാണ് തൃശൂരിന്. 60 സ്വ൪ണ്ണവും 81 വെള്ളിയും 134 വെങ്കലുമാണ് മലപ്പുറം നേടിയത്. അക്വാട്ടിക് മത്സരങ്ങൾക്ക് പിന്നാലെ ഗെയിസിംലും ആധിപത്യം നേടി 144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തിരുവനന്തപുരം വിജയക്കൊടി പാറിക്കുന്നത്. അത് ലറ്റിക്സ് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഗെയിംസിൽ ആകെയുള്ള 526 മത്സരയിനങ്ങളും പൂ൪ത്തിയായി. അത് ലറ്റിക്സിൽ ആകെയുള്ള 96 മത്സരങ്ങളിൽ 74 എണ്ണം പൂ൪ത്തിയായി.

രണ്ട് റെക്കോഡുകൾ സ്വന്തമാക്കിയ കാസർകോട് കുട്ടമത്ത് ജി എച്ച് എസ് എസ് വിദ്യാർത്ഥിയായ കെ സി സെർവനാണ് ഇന്നത്തെ താരം. സീനിയർ ബോയ്സ് (അഞ്ച് കിലോ ) ഷോട്ട് പുട്ടിലും ഡിസ്കസ് ത്രോയിലുമാണ് (1.5കിലോ ) സെ൪വ൯ മീറ്റ് റെക്കോഡ് നേടിയത്. ഷോട്ട്പുട്ടിൽ 17.74 മീറ്റർ ദൂരം എറിഞ്ഞു റെക്കോർഡ് സ്വന്തമാക്കിയ സെ൪വ൯ 60.24 മീറ്റർ എറിഞ്ഞാണ് ഡിസ്കസ് ത്രോയിൽ റെക്കോഡ് നേടിയത്. ജില്ല, പോയിന്റുകള്‍, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍

ഓവറോൾ

തിരുവനന്തപുരം – 1926, 226, 149, 163
തൃശൂ൪ – 833, 79, 65, 95
മലപ്പുറം – 759, 60, 81, 134

കണ്ണൂ൪ – 697, 70, 63, 69,
പാലക്കാട് – 695, 51, 66, 113
എറണാകുളം – 626, 53, 71, 78
കോഴിക്കോട് – 590, 46, 65, 79

അത് ലറ്റിക്സ്

മലപ്പുറം – 182, 18, 23, 20
പാലക്കാട് – 147, 19, 10, 14
തിരുവനന്തപുരം – 59, 8, 5, 3
എറണാകുളം – 54, 6, 7, 3
കോഴിക്കോട് – 54, 6, 4, 7
കാസ൪ഗോഡ് – 38, 6, 2, 2
ആലപ്പുഴ – 37, 3, 6, 3

ഗെയിംസ്

തിരുവനന്തപുരം – 1213, 144, 88, 100
തൃശൂര്‍ – 744, 73, 56, 75
കണ്ണൂര്‍ – 673, 67, 61, 66
മലപ്പുറം – 568, 41, 57, 113
പാലക്കാട് – 522, 32, 52, 89
കോഴിക്കോട് – 520, 38, 59, 72
എറണാകുളം – 410, 34, 43, 63

ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം തിങ്കളാഴ്ച (നവംബ൪ 11) വൈകിട്ട് 4 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments