Sunday, December 21, 2025
No menu items!
Homeവാർത്തകൾകേരള സ്കൂള്‍ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ

കേരള സ്കൂള്‍ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ

ആലപ്പുഴ: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലായി ആലപ്പുഴ വച്ച് നടക്കും. സംസ്ഥാന മേളയില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നീ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. സ്കൂള്‍തല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ ഉപജില്ലാ മേളകളിലും അവിടെ നിന്നും റവന്യൂ ജില്ലാ മേളകളിലും മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാന മേളയില്‍ പങ്കെടുക്കുന്നത്.

4 ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം പൂര്‍ത്തിയാക്കുന്നത്. ഏകദേശം 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.

അതോടൊപ്പം തന്നെ സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രകടമാകുന്ന വൊക്കേഷണല്‍ എക്സേപോയും സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നതിനുമായുള്ള കരിയര്‍ഫെസ്റ്റും ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി നടത്തുന്നുണ്ട്.

പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി തലങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. വിഭാഗങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്കൂള്‍ ശാസ്ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്രമേളയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments