Sunday, December 21, 2025
No menu items!
HomeCareer / job vacancyകേരള വനിതാ കമ്മീഷന്റെ മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

കേരള വനിതാ കമ്മീഷന്റെ മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

കേരള വനിതാ കമ്മീഷന്റെ 2024-ലെ മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി അഞ്ച് വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, വിഷ്വല്‍ മീഡിയ മലയാളം മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികളെ തരണം ചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്‌കാര നിര്‍ണയത്തിനായി പരിഗണിക്കുക.

2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത/ ഫീച്ചര്‍, അത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു മുഴുവന്‍ പേജും വാര്‍ത്തയുടെ നാല് പകര്‍പ്പുകളും, ടെലിവിഷന്‍ വാര്‍ത്തയുടെ/ പരിപാടിയുടെ മുഴുവന്‍ വീഡിയോയും, പ്രസ്തുത വാര്‍ത്തയുടെ മാത്രം എംപി4 ഫോര്‍മാറ്റ് അടങ്ങിയ നാല് സിഡികള്‍, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഒരു മുഴുവന്‍ പേജും ഫോട്ടോയുടെ നാല് പകര്‍പ്പുകളും ന്യൂസ് എഡിറ്റര്‍/ റസിഡന്റ് എഡിറ്റര്‍/ എക്സിക്യട്ടീവ് എഡിറ്റര്‍/ ചീഫ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം പോസ്റ്റല്‍ ആയി മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ അയയ്ക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments