Tuesday, August 5, 2025
No menu items!
HomeCareer / job vacancyകേരള മീഡിയ അക്കാദമിയിൽ ഡയറക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയിൽ ഡയറക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 22 വൈകിട്ട് 5 മണി. വിശദവിവരങ്ങളും അപേക്ഷാഫോമും www.keralamediaacademy.org  യിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും, പ്രശസ്ത അച്ചടി, ഇലക്ട്രോണിക് മാധ്യമത്തിൽ കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മാധ്യമ സംബന്ധിയായ അക്കാദമിക് കൃതികളുടേയോ പ്രബന്ധങ്ങളുടേയോ രചന, ജേണലിസം അധ്യാപന രംഗത്തെ പരിചയം എന്നിവ അഭിലഷണീയം. പ്രതിമാസ വേതനം 50,000 രൂപ. കുറഞ്ഞ പ്രായ പരിധി 40 വയസ്. സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments