Monday, October 27, 2025
No menu items!
HomeCareer / job vacancyകേരള മീഡിയ അക്കാദമിയില്‍ ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയില്‍ ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇരു സെന്ററുകളിലുമായി 25 സീറ്റുകൾ വീതമുണ്ട്. സർക്കാർ അംഗീകാരമുള്ള ഈ കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തപാൽ മുഖേനയോ ഓൺലൈൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6 ആണ്. അപേക്ഷിക്കാൻ https://forms.gle/ufEN2EzVr4VHKRAs5 എന്ന ലിങ്ക് ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്കായി അക്കാദമിയുടെ വെബ്‌സൈറ്റായ www.keralamediaacademy.org സന്ദർശിക്കുക.

ഫോൺ നമ്പറുകൾ: 8281360360 (കൊച്ചി), 9447225524 (തിരുവനന്തപുരം).
അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments