മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ (CADAL) തയ്യാറാക്കിയ സമീപന രേഖയുടെ പ്രകാശനം 2024 നവംബർ 18, തിങ്കളാഴ്ച വൈകിട്ട് 4:00 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിലെ ഓഡിറ്റോറിയത്തിൽ വച്ച്കേരളത്തിലെ ലത്തീൻ രൂപതകളിലെ അഭിവന്ദ്യ മെത്രാന്മാരുടെ സാന്നിദ്ധ്യത്തിൽ കേരള നിയമകാര്യ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ പി. രാജീവ് നിർവ്വഹിക്കുമന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി.ഫാ. തോമസ് തറയിൽ, ജോസഫ് ജൂഡ് (ജനറൽ സെക്രട്ടറി, കടൽ) ഫാ. സാബാസ് ഇഗ്നേഷ്യസ്
(ഡയറക്ടർ, കടൽ) എന്നിവർ അറിയിച്ചു.