കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്‌സിക്ക് വിജയം. കൊച്ചിയിലെ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലൂസിന്റെ വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.
ബെംഗളുരുവിനായി പകരക്കാരനായി എത്തിയ എഡ്ഗാർ മെൻഡസ് രണ്ട് ഗോളുകളും മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഹോർഹെ ഡയസ് ഒരു ഗോളും നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത് പെനാല്‍റ്റിയിലൂടെ ജീസസ് ജിമെൻസാണ്. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയുമായി അപരാജിതരായി ബെംഗളൂരു എഫ്‌സി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തെത്തി.
മത്സരത്തില്‍ ജയം ബെംഗളുരുവിന് ഒപ്പമായിരുന്നെങ്കിലും ആധിപത്യം പുലർത്തിയത് കേരളമായിരുന്നു.