Sunday, August 3, 2025
No menu items!
HomeCareer / job vacancyകേരള കാർഷിക സർവകലാശാലയിൽ അവസരങ്ങൾ

കേരള കാർഷിക സർവകലാശാലയിൽ അവസരങ്ങൾ

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ വിവിധ പദ്ധതികളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. സര്‍വകലാശാലയിലേക്ക് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 14 വരെ അപേക്ഷ നല്‍കാം.

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് റിക്രൂട്ട്‌മെന്റ്. ഗ്രാജ്വേറ്റഡ് വര്‍ക്കര്‍, ഗ്രാജ്വേഷന്‍ ഇല്ലാത്ത വര്‍ക്കേഴ്‌സ് എന്നിങ്ങനെ തരംതിരിച്ചാണ് നിയമനങ്ങള്‍ നടക്കുക.

ഗ്രാജ്വേറ്റഡ് വര്‍ക്കേഴ്‌സ്: 550 രൂപ പ്രതിദിനം വേതനമായി ലഭിക്കും.

ഗ്രാജ്വേഷന്‍ ഇല്ലാത്തവര്‍ക്ക് 450 രൂപയും പ്രതിദിനം വേതനമായി ലഭിക്കും.

യോഗ്യത

ഗ്രാജ്വേറ്റഡ് വര്‍ക്കേഴ്‌സ്

ബോട്ടണി/ സുവോളജി/ ബയോടെക്/ കെമിസ്ട്രി/ മൈക്രോബയോളജി എന്നിവയില്‍ ബിരുദം. 1-3 വര്‍ഷം വരെ സമാന തസ്തികകളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഗ്രാജ്വേഷന്‍ ഇല്ലാത്തവര്‍ക്ക്

വിഎച്ച്എസ്ഇ/ പ്ലസ് ടു കൂടെ ഗവേഷണം അല്ലെങ്കില്‍ കൃഷി ജോലികളില്‍ 6 മാസത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എസ്എസ്എല്‍സിയും, ഗവേഷണം അല്ലെങ്കില്‍ കൃഷി ജോലികളില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് AROMATIC AND MEDICINAL PLANTS RESEARCH STATION Odakkali, Asmannoor po, Eranakulam District, Kerala. India, 683 549 എന്ന വിലാസത്തിലേക്ക് അയക്കണം. കൂടെ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈവശം വെയ്ക്കണം.

അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 14.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments