Tuesday, October 28, 2025
No menu items!
HomeCareer / job vacancyകേരളീയരായ ലീഗൽ കൺസൾട്ടന്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ചെങ്ങമനാട്: ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റ് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംപൂർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് ഒഴിവ്.

അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും കുറഞ്ഞത് 2 വർഷം നിയമമേഖലയിൽ പ്രവൃത്തി പരിചയം വേണം. താൽപര്യമുളളവർ www.norkaroots.org സന്ദർശിച്ച് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകളും ceo.norka@kerala.gov.in ലേക്ക് 20 നകം അയയ്ക്കണം.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങൾ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments