കോട്ടയം: കേരളത്തിലെ പതിനാല് ജില്ലകളിലുമായി 2020 മുതൽ 2025 മാർച്ച് 31 വരെ 1,11,126 അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ ഉണ്ട് എന്ന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് പുറത്ത് വിട്ടത്. കേരള സർക്കാറിന്റെ തൊഴിൽ വകുപ്പിന് കീഴിൽ ഉള്ള ബോർഡാണ് ജില്ലാ തിരിച്ച് കണക്കുകൾ നൽകിയത്. പക്ഷെ 2023-24,2024-25 വർഷത്തിൽ കുടിയേറ്റ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വെൽഫെയർ ബോർഡ് രേഖപ്പെടുത്തിയിട്ടില്ല എന്നത് കൗതുകകരമാണ്.2020-21 ൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,പാലാക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലയിൽ അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ പേര് വിവരം രജിസ്ട്രേഷൻ നടത്തിയിട്ടില്ല. അതായത് ഗൗരവമായി ജില്ലാ ഭരണകൂടമോ,തൊഴിൽ വകുപ്പ് വിവരശേഖരണം നടത്തിയിട്ടില്ല. വെൽഫെയർ ബോർഡ് കണക്കുകൾ ജില്ലാ തിരിച്ച് തിരുവനന്തപുരം -5404, കൊല്ലം -5208, പത്തനംതിട്ട – 5621, ആലപ്പുഴ -7493, കോട്ടയം -4822, ഇടുക്കി – 8956, എറണാകുളം -20963, തൃശൂർ -6359, പാലാക്കാട്-9556, മലപ്പുറം -6665, കോഴിക്കോട് -7287, വയനാട് -5513, കണ്ണൂർ -11271, കാസർകോട് -6008, എറ്റവും കുടുതൽ കുടിയേറ്റ അന്യസംസ്ഥാന തൊഴിലാളികൾ ഉള്ള ജില്ലാകൾ എറണാകുളവും,കണ്ണുരുമാണ്, കുറവ് കോട്ടയത്തും കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് സെക്രട്ടറി ബെയ്ലോൺ എബ്രാഹം നൽകി വിവരാവകാശ അപേക്ഷയിൽ ആണ് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് കണക്കുകൾ നൽകിയത്