കുന്നത്തൂർ: കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശിയും കൂലിപണിക്കാരനുമായ 38 -കാരൻ നജിം കുളങ്ങര തെരുവ് നായ്ക്കളുടെ രൂക്ഷമായ ശല്യത്തിനെതിരെ കേരള അതിർത്തിയായ കാസർകോട് മഞ്ചേശ്വരത്തുനിന് കേരള പിറവിദിനമായ നവംബർ 1 ന് മനുഷ്യവകാശ പ്രവർത്തകൻ രതീഷ് കണ്ടംകുഴി ഉത്ഘാടനം ചെയ്ത് ബക്കർ തേവലക്കര ഫ്ലാഗ് ഓഫ് ചെയ്ത ഒറ്റയാൾ പോരാട്ടം 41ാം ദിവസമായ 11/12/24 വൈകിട്ട് മൈനാഗപ്പള്ളി പഞ്ചായത്ത് അതിർത്തിയിൽ എത്തിച്ചേർന്നു.
കറുത്ത പാൻറും ഷർട്ടും ധരിച്ച് നായയുടെ മുഖംമൂടി ധരിച്ച് വീൽചെയർ ഉരുട്ടിയാണ് യാത്ര. കടന്നുവന്ന ഓരോ പഞ്ചായത്തുകളിലും പ്രധാന ഇംഗ്ഷനുകളിൽ വീൽചെയർ ഒതുക്കി പട്ടി വേഷധാരി പട്ടികുരയും , തെരുവ് നാടകങ്ങളും നടത്തി ജനങ്ങളുടെ ഒപ്പുശേഖരണവും നടത്തുണ്ട്. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ അവസാനിക്കുന്ന ഈ യാത്രയിൽ ശേഖരിക്കപ്പെടുന്ന ഒപ്പുകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കൈമാറും. റോഡു വക്കുകളിലും, പെട്രോൾ പമ്പുകൾ, കടവരാന്തകൾ എന്നിവിടങ്ങളിലാണ് അന്തി ഉറക്കം. സുമനസുകൾ വാങ്ങി നൽകുന്ന ആഹാരമാണ് ഏക ആശ്രയം.
ഭാര്യയും 2 കുട്ടികളുടെ പിതാവുമായ നജിം ഒട്ടേറേ ജനകീയ വിഷയങ്ങൾ ഉയർത്തി പോർമുഖം തന്നെ പോരാളിയാണ്. പെട്രോൾ, ഗ്യാസ്, തുടങ്ങി വിലക്കയറ്റത്തിനെതിരേയും, റോഡുകൾ കുടിവെള്ള പ്രശ്നങ്ങൾ വാളയാർ വിഷയം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം സജീവ സാന്നിധ്യം കൊണ്ട് വേറിട്ട സമരശൈലിയുടെ പോരാളിയാണ്. തെരുവ് നായകൾക്ക് ഓരോ പഞ്ചയത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ, ഏരിയകളിലും ഷെൽറ്റർ സ്ഥാപിക്കുക, ഇവയെ ശാസ്ത്രിയമായും കുറ്റമറ്റ രീതിയിലും വന്ധ്യംകരിച്ച് സംരക്ഷിക്കുക, മനുഷ്യജീവനെടുക്കുന്ന നായ്ക്കളിൽ നിന്ന് സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ ഒറ്റയാൻ യാത്ര. രക്തം ദാനം നൽകാൻ താൽപര്യമുള്ളവരുടെ ഫോൺ നമ്പറും കൂട്ടത്തിൽ ശേഖരിക്കുന്നുണ്ട്. യാത്രകളിൽ തനിക്ക് കിട്ടുന്ന ഭക്ഷണത്തിൻ്റെ ഒരു പങ്ക് തെരുവിൽ കഴിയുന്ന സഹജീവികൾക്ക് പങ്കുവെച്ച് അന്നദാനത്തിൻ്റെ മഹത്വവും വിളിച്ചോതിയാണ് യാത്ര.