ന്യൂഡല്‍ഹി: കൊൽക്കത്ത ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ 25 ശതമാനം അധിക സുരക്ഷ ഏർപ്പെടുത്തി. സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആശുപത്രികളിലെ സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സബന്ധിച്ച നടപടി സ്വീകരിച്ചത്. എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം ശക്തമാണ്. മമത സര്‍ക്കാരിനെതിരെ കൊല്‍ക്കത്തയില്‍ ബഹുജന പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാഷ്ട്രപതിയെ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിശദീകരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ആനന്ദബോസ് ഇന്ന് കൂടിക്കാഴ്ച നടത്തും.