കാസർകോട്: കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ 2025-26 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 26 വരെ നീട്ടി. വിവിധ വിഭാഗങ്ങളിലായി ആകെ 230 സീറ്റുകളാണ് ഉള്ളത്.
സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം
വിഷയങ്ങളും ഒഴിവും ഇനിയുള്ള പ്രകാരമാണ്:
ഇംഗ്ലീഷ് (11), എക്കണോമിക്സ് (06), ബയോകെമിസ്ട്രി ആൻഡ്മോ ളിക്യുലാര്‍ ബയോളജി (18). സുവോളജി (05), ജിനോമിക് സയന്‍സ് (16), ഫിസിക്സ് (17), കമ്പ്യൂട്ടര്‍ സയന്‍സ് (13), ഹിന്ദി(09), മാത്തമാറ്റിക്സ് (09), പ്ലാന്റ് സയന്‍സ് (10), കെമിസ്ട്രി (14), എന്‍വയോണ്‍മെന്റല്‍ സയന്‍സ് (14), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (04),
ലിംഗ്വിസ്റ്റിക്സ് (12), സോഷ്യല്‍ വര്‍ക്ക് (05), എജ്യൂക്കേഷന്‍ (04), ലോ (02), മലയാളം (03), പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിന്‍ (15), പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആൻഡ് പോളിസി സ്റ്റഡീസ് (10), ജിയോളജി (06), യോഗ സ്റ്റഡീസ് (04), മാനേജ്‌മെന്റ് സ്റ്റഡീസ് (07), കൊമേഴ്‌സ് ആൻഡ് ഇന്റര്‍നാഷണല്‍ ബിസിനസ് (05), ടൂറിസം സ്റ്റഡീസ് (07), കന്നഡ (04) എന്നിങ്ങനെ 230 ഒഴിവുകളാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://www.cukerala.ac.in



