കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അവഗണന നടത്തുകയാണെന്നാരോപിച്ച് ഈ മാസം 19ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതും, പുനരധിവാസം പൂർത്തിയാക്കത്തതിനെതിരെയുമാണ് പ്രതിഷേധം. കടകൾ അടച്ചും വാഹനം ഓടിക്കാതെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും നേതാക്കൾ പറഞ്ഞു