Saturday, February 14, 2026
No menu items!
Homeവാർത്തകൾകെ.സുകുമാരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും

കെ.സുകുമാരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും

തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന കെ.സുകുമാരന്റെ 43-ാം ചരമദിനത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. വിശ്വസംസ്‌കാര വേദിയുടെ ആഭിമുഖ്യത്തില്‍ പേട്ട കെ.സുകുമാരന്‍ പാര്‍ക്കില്‍ വച്ച് നടന്ന അനുസ്മരണ സമ്മേളനം മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.സുദര്‍ശനന്‍ അദ്ധ്യക്ഷനായി. എം ശാര്‍ങ്ഗധരന്‍ മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്ന് കെ.പി. ശങ്കരദാസ്, പ്രൊഫ.എസ് ശിശുപാലന്‍, കടകംപള്ളി സനല്‍കുമാര്‍ കെ.എസ്.ശിവരാജന്‍, ചേങ്കോട്ടുകോണം സുരേന്ദ്രന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ഫല്‍ഗുനന്‍ വടവുകോട്, എസ്.ഭുവന ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയില്‍ മുന്‍ മന്ത്രി സി. ദിവാകരന്‍, അഡ്വ. സാംബശിവന്‍, ആലൂട്ടില്‍ എം.രാധാകൃഷ്ണന്‍. കരിക്കകം സുരേന്ദ്രന്‍ തഴവാ സത്യന്‍, മിനി രാജന്‍, പേട്ട കൗണ്‍സിലര്‍ സുജദേവി, മുന്‍ കൗണ്‍സിലര്‍ അനില്‍കുമാര്‍, ദിവ്യഅനി, അനി അയ്യപ്പദാസ്, ഉപേന്ദ്രന്‍ മലയിന്‍കീഴ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments