കോട്ടയം : കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു. യുവജനങ്ങൾ തങ്ങളുടെ സമ്മതിദായക അവകാശം കൃത്യമായി വിനിയോഗിക്കുക, രാഷ്ട്ര ബോധമുള്ള യുവജനങ്ങളായി മാറുക എന്നിവ മുഖ്യചർച്ചവിഷയമായ സമ്മേളനത്തിൽ രൂപതയിലെ 40 യൂണിറ്റുകളിൽ നിന്നും 120 ഓളം യുവജനങ്ങൾ പങ്കെടുത്തു. പുതുപ്പള്ളി എം.ൽ. എ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ രൂപത പ്രസിഡന്റ് അജിത്ത് അൽഫോൻസ് അധ്യക്ഷത വഹിച്ചു. കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു.
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ എം.ജെ, കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സുബിൻ. കെ.സണ്ണി, രൂപത ജനറൽ സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപത ഡയറക്ടർ ഫാ. ജോൺ വിയാന്നി, അസോ ഡയറക്ടർ ഫാ ജിതിൻ ഫെർണാണ്ടസ്, രൂപത അനിമേറ്റർ സി. മേരി ജ്യോതിസ്, പട്ടിത്താനം മേഖല ഡയറക്ടർ ഫാ. ഡൊമിനിക് സാവിയോ, രൂപത ഉപദേശക സമിതി അംഗങ്ങളായ എ. ജെ സാബു (മണ്ണയ്‌ക്കനാട്), സജി പി.സി (പുല്ലരിക്കുന്ന് ) എന്നിവർ സംസാരിച്ചു.



