Tuesday, August 5, 2025
No menu items!
Homeവാർത്തകൾകെ പി എം എസ് വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ചു...

കെ പി എം എസ് വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

വൈക്കം: മഹാത്മ അയ്യങ്കാളിയുടെ 162-ാം ജയന്തി സമുചിതമായി ആഘോഷിച്ചു. കെ പി എം എസ് യൂണിയൻ ഓഫീസ് അങ്കണത്തിലെ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ദീപം തെളിച്ചതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് യൂണിയൻ പ്രസിഡൻ്റ് ആശോകൻകല്ലേപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു.

മഹാത്മ അയ്യങ്കാളി നടത്തിയ സമര പോരാട്ടങ്ങൾ വർധിത വീര്യത്തോടെ നടത്തേണ്ട സാഹചര്യമാണുള്ളതെന്നും സമുദായം ആ പോരാട്ടങ്ങൾ തുടരണമെന്നും നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

യോഗത്തിൽ എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് യൂണിയൻ ട്രഷറർ വി.കെ.രാജപ്പൻ ഉപഹാരം നൽകി. നഗരസഭ കൗൺസിലർ ലേഖഅശോകൻ ജന്മദിന സന്ദേശം നൽകി.നഗരസഭ കൗൺസിലർ കവിത രാജേഷ്, സംസ്ഥാന കമ്മറ്റി അംഗം വി.കെ. സോമൻ, യൂണിയൻ ഭാരവാഹികളായ സി.പി കുഞ്ഞൻ,ഉല്ലലരാജു, ശകുന്തളരാജു, ഓമന ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments