വെള്ളൂർ: 2024-25 സംഘടനാ വർഷത്തെ കെ.പി.എം.എസ് അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. തലയോലപറമ്പ് യൂണിയൻതല അംഗത്വ വിതരണ ക്യാമ്പയിൻ 1349 ആം നമ്പർ മേവെള്ളൂർ ശാഖയിൽ മുതിർന്ന അംഗം ടി.കെ.കുഞ്ഞന് അംഗത്വം നൽകിക്കൊണ്ട് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.സി. ജയൻ മുഖ്യപ്രഭാഷണം നടത്തി. ജമീല ഷാജു, മിനി സിബി, ടി.സലിൻ, അശ കുഞ്ഞുമോൻ, സജിത സജി, പ്രജീഷ്.വി.എം, മഞ്ജു ഷൈജു, ഷൈലമ്മഗോപി, ഷൈനിറെജിമോൻ, വിദ്യരാജൻ തുടങ്ങിയവർ സംസാരിച്ചു.
കെ.പി.എം.എസ് 2024_25 സംഘടനാ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ തലയോലപ്പറമ്പ് യൂണിയൻതല ഉദ്ഘാടനം 1349_മേവെള്ളൂർ ശാഖായോഗത്തിൽ സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.