ശാസ്താംകോട്ട : കെ.എസ്. എം.ഡി .ബി .സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 20 ബുധനാഴ്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ അലൂമി അസോസിയേഷൻ്റ നേതൃത്വത്തിൽ “ഗുരു വന്ദനം” നടത്തപ്പെടുന്നു. കോളേജിലെ മുൻകാല അധ്യാപകരേ ആദരിക്കുന്ന ഈ ചടങ്ങിന് അലുമിനിയുടെ പ്രസിഡൻ്റും കവിയുമായ ശ്രീ കെ.വി. രാമാനുജൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജയകുമാർ. സി. സ്വാഗതമോതും മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണിയാണ് ഉത്ഘാടക .കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ: കെ.എസ്സ്. അനിൽകുമാർ ഗുരുവന്ദന സാരവും ഫോട്ടോ എക്സിബിഷൻ്റെ ഉത്ഘാടനം കെ.എസ്സ്.എം.ഡി.ബി. സി. പ്രിൻസിപ്പാൾ ഡോ. കെ. സി. പ്രകാശും നിർവ്വഹിക്കുന്ന ഈ ചടങ്ങിൽ വന്ദനോപഹാരസമർപ്പണവും നടക്കും. ഈ ചടങ്ങിൽ മറുമൊഴിയായി എത്തുന്നത് മുൻ പ്രിൻസിപ്പൽമാരായ ഡോ : ബി. ജനാർദ്ദൻ പിള്ളയും, ഡോ : സി. ഉണ്ണികൃഷ്ണനുമാണ്