കുറവിലങ്ങാട്: ഏപ്രിൽ 9 ന് കെ എം മാണിയുടെ ചരമവാർഷികം ആചരിയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഉചിതമായ സ്മാരകം നിർമിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് നേതൃത്വം. കുറവിലങ്ങാട് കോഴായിൽ ഇന്ന് പ്രവർത്തനം ആരംഭിയ്ക്കുന്ന തണൽ വഴിയോര വിശ്രമ കേന്ദ്രത്തിന് കെ.എം മാണി തണൽ വിശ്രമ കേന്ദ്രം എന്ന് നാമകരണം ചെയ്തു. കുറവിലങ്ങാട്ടെ പ്രശസ്ത ചിത്രകാരൻ ബെന്നീസ് വരച്ച ചിത്രം പ്രധാന പ്രവേശന കവാടത്തിനു സമീപം സ്ഥാപിയ്ക്കും. പരിശീലനം ലഭിച്ച നാല്പതോളം കുടുംബശ്രീ വർത്തകരുടെ നേതൃത്വത്തിലുള്ള പ്രീമിയർ കഫേയും ഈ വിശ്രമ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്.