Monday, December 22, 2025
No menu items!
Homeവാർത്തകൾകെനിയയിൽ വിനോദയാത്ര ബസ് അപകടം: മലയാളികൾ ഉൾപ്പെടെ ആറു പേർ മരണം, 27 പേർക്ക് പരിക്ക്

കെനിയയിൽ വിനോദയാത്ര ബസ് അപകടം: മലയാളികൾ ഉൾപ്പെടെ ആറു പേർ മരണം, 27 പേർക്ക് പരിക്ക്

ദോഹ: മലയാളികൾ​ ഉൾപ്പെടുന്ന വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ട്​ ആറു പേർ മരിച്ചതായി റി​പ്പോർട്ട്​. ഖത്തറിൽ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച്​ റോഡിനു വശത്തേക്ക്​​ മറിഞ്ഞാണ്​ അപകടം. നാല്​ പുരുഷന്മാരും ഒരു സ്​ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ആറ്​ പേർ ​മരിച്ചതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 27പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളികളും കർണാടക സ്വദേശികളും സംഘത്തിലുണ്ട്​. മരിച്ചവരുടെ പേര്​ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രാദേശിക സമയം തിങ്കളാഴ്​ച വൈകീട്ട് നാല്​ മണിയോടെയായിരുന്നു അപകടം. ശക്​തമായ മഴയിൽ ഇവർ സഞ്ചരിച്ച ബസ്സിന്റെ നിയന്ത്രണം നഷ്​ടമാവുകയും താഴ്​ചയിലേക്ക്​ മറിയുകയുമായിരുന്നുവെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments