കല്പത്തൂർ : പ്രശസ്ത നടനും സാഹിത്യകാരനുമായ മുഹമ്മത് പേരാമ്പ്രയുടെ ജീവചരിത്രമായ “കെടാത്ത ചുട്ട്” എന്ന പുസ്തകത്തെപ്പറ്റി കല്പത്തൂർ ജനകീയ വായനശാല ചർച്ച ചെയ്തു. പ്രമുഖ സാഹിത്യകാരൻ മോഹനൻ മാസ്റ്റർ ചേനോളി ഉൽഘാടനം ചെയ്തു. പി.കെ അയനിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ എക്സി. അംഗം ടി.സി. കുഞ്ഞമ്മത് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. മനോജ് പൊൻപറ പസ്തകം പരിചയപ്പെടുത്തി. മൊയ്തി നാഗത്ത് , കെ.സി ശങ്കരൻ മാസ്റ്റർ, എം.സി.രാഘവൻ മാസ്റ്റർ, യു.കെ ശശി കുമാർ, ഇ.പി ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെ എം മോഹനൻ സ്വാഗതവും ടി.സി ഉഷ നന്ദിയും പറഞ്ഞു.



